- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറിനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 759 കേസുകൾ; നാളെ മുതൽ രണ്ടാഴ്ചത്തേക്ക് പള്ളികളിലെ പൊതു നിസ്‌കാരവും നിർത്തി വെച്ചു
മനാമ:കോവിഡ് 19 ന്റെ രണ്ടാം വരവിൽ ബഹറിനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ദൈനംദിന കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച്ച റിപ്പോർട്ട് ചെയ്തത് 759 പുതിയ കേസുകൾ ആണ്. ഇന്നലെ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.അതിൽ രണ്ട് സ്വദേശി സ്ത്രീകളും,രണ്ട് വിദേശി പുരുഷന്മാരുമാണ്.
വിദേശികളിൽ ഒരാൾ കൊല്ലം സ്വദേശിയായ യുവ എൻജിനീയറും ഉൾപ്പെടുന്നു. ആകെ മരണ സംഘ്യ 387 ആണ്.നിലവിൽ 6131 പോസിറ്റീവ് കേസുകളാണ് ഉള്ളത്.ഇതിൽ 46 പേരുടെ നില ഗുരുതരമാണ്.
കോവിഡ് വ്യാപനം തടയുവാൻ ശക്തമായ നടപടികളാണ് ബഹ്റൈൻ സ്വീകരിക്കുന്നത് ഒരു ഇടവേളക്ക് ശേഷം ഹോട്ടലുകളിൽ ആരംഭിച്ച ഡൈനിങ്ങ് സംവിധാനം വീണ്ടും നിർത്തലാക്കി.നാളെ മുതൽ രണ്ടാഴ്ചത്തേക്ക് പള്ളികളിലെ പൊതു നിസ്‌കാരവും നിർത്തി വെച്ചു.
Next Story