- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്തുകൊറൊണ വൈറസിന്റെ ബ്രിട്ടൻ വകഭേദം ബാധിച്ച രോഗികളുടെ എണ്ണം ഉയരുന്നു; സ്വകാര്യമേഖലാ ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിൻ അടുത്തയാഴ്‌ച്ച മുതൽ
ആശങ്കയുയർത്തി രാജ്യത്തുകൊറോണ വറസിന്റെ ബ്രിട്ടൻ വകഭേദം കൂടുന്നു. വൈറസിന്റെ B.1.1.7 (ബ്രിട്ടൻ വകഭേദം) ബാധിക്കുന്ന രോഗികൾ രാജ്യത്ത് കൂടിവരികയാണ്. ഓരോദിവസം കഴിയുന്തോറും രോഗികൾ കൂടിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടേയും അടിയന്തരവിഭാഗത്തിൽ ആകുന്നവരുടേയും എണ്ണം കൂടിവരുന്നു. കോവിഡ് 19 ദേശീയപദ്ധതിയുടെ മേധാവിയും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ് ദുൽലത്തീഫ് അൽഖാൽ ഇന്നലെ രാത്രി നടന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മാത്രമല്ല അടുത്തയാഴ്‌ച്ച മുതൽ സ്വകാര്യമേഖലയിലെ ആരോഗ്യപ്രവർത്തകർക്കും കുത്തിവെപ്പിനുള്ള അവസരം ലഭിച്ചുതുടങ്ങും. സ്വകാര്യമേഖലകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലെയും മുഴുവൻ ജീവനക്കാർക്കും ഇതിനായുള്ള അപ്പോയിന്മെന്റ് ലഭിക്കും. ഇതിനകം 380,000 ഡോസ് വാക്‌സിനുകൾ നൽകിക്കഴിഞ്ഞു. 16 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 12 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ദിനേന 15000 പേർക്ക് നിലവിൽ വാക്‌സിൻ നൽകുന്നുണ്ട്.
കുത്തിവെപ്പ് എടുക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ലെന്ന് പണ്ഡിതന്മാർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് റംസാൻ വ്രതക്കാലത്ത് വാക്‌സിനെടുക്കാൻ ആരും മടിക്കരുതെന്നും ഡോ അബ്ധുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.