- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനിലെ രാത്രികാല നമസ്‌കാരത്തിന് പള്ളികളിൽ അനുമതി; 30 മിനിറ്റിനകം തറാവീഹ് പൂർത്തിയാക്കണമെന്ന നിർദ്ദേശം; കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് യുഎഇ
ദുബയ്: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് യുഎഇ. റമദാനിൽ പള്ളികളിൽ തറാവീഹ് നമസ്‌കാരത്തിന്(രാത്രികാലങ്ങളിലെ നമസ്‌കാരം) നിബന്ധനകളോടെ അനുമതി നൽകിയതാണ് വിശ്വാസികൾക്ക് ആശ്വാസമാകുന്നത്. ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
തറാവീഹ് നമസ്‌കാരങ്ങൾ 30 മിനിറ്റിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ റമദാനിൽ പള്ളികൾ മുഴുവൻ അടച്ചിട്ടതോടെ തറാവീഹിനും വിലക്കേർപ്പെടുത്തിയിരുന്നു. വീണ്ടും റമദാൻ മാസം അടുത്തതോടെ തറാവീഹ് ഉൾപ്പെടെയുള്ള നമസ്‌കാരങ്ങൾക്കുള്ള വിലക്ക് നീക്കുമോയെന്ന ആശങ്കയുയർന്നിരുന്നു. അതേസമയം, റമദാനിലും പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നു ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
പുരുഷന്മാർക്ക് പള്ളികളിലെത്തി തറാവീഹിൽ പങ്കെടുക്കാമെങ്കിലും സ്ത്രീകൾക്കുള്ള നമസ്‌കാര ഹാളുകൾ പൂർണമായി അടച്ചിടും. പൂർണമായും കോവിഡ് നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും വ്രതമാസത്തെ അനുഷ്ഠാനങ്ങളിൽ പങ്കാളികളാവണമെന്നും ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.