മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സച്ചിൻ തെണ്ടുഡുൽക്കറുടെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ. കോവിഡ് ബാധിച്ച സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ മുൻകരുതലിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ച് ആറ് ദിവസത്തിന് ശേഷം സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

'നിങ്ങളുടെ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി. വൈദ്യോപദേശപ്രകാരം മുൻകരുതൽ എന്ന നിലയിൽ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിലേക്ക് മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരേയും പരിപാലിക്കുക, എല്ലാവരേയും സുരക്ഷിതമായി സൂക്ഷിക്കുക,'സച്ചിൻ ട്വീറ്റ് ചെയ്തു. നേരത്തെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു സച്ചിൻ