- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ യാത്രക്കാർക്കുള്ള കോവിഡ് പിസിആർ പരിശോധന ഇനി സ്വകാര്യ ആശുപത്രി വഴി മാത്രം; ഹെൽത്ത് സെന്ററുകളിലെ പരിശോധന താത്കാലികമായി നിർത്തി; രാജ്യത്തും കോവിഡ് കേസുകൾ ഉയരുന്നു
ഖത്തറിലും കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്നതോടെഹെൽത്ത് സെന്ററുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യാത്രാവശ്യത്തിനായുള്ള കോവിഡ് പിസിആർ സ്രവ പരിശോധന താൽക്കാലികമായി നിർത്തിവെച്ചു. യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ സ്രവ പരിശോധന നടത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ഹെൽത്ത് സെന്ററുകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടി. കോവിഡ് വാക്സിനേഷനും ഹെൽത്ത്സെന്ററുകളിൽ നടക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണ വിധേയമാകുമ്പോൾ സേവനം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 303 ആയി. 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 707 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 169 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു.
481 പേർക്ക് കൂടി രോഗം ഭേദമായി. 1696 പേർ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുമ്പോൾ അത്യാഹിത വിഭാഗങ്ങളിലുള്ളവരുടെ എണ്ണം 402 ആയി ഉയർന്നു. അതിനിടെ വിവിധ കോവിഡ് നിയമ ലംഘനങ്ങളുടെ പേരിൽ 607 പേരെ കൂടി പൊലീസ് പിടികൂടി. ഇരുപതിനായിരം റിയാൽ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ആണ് കോവിഡ് നിയമ ലംഘനങ്ങൾക്ക് ഖത്തറിൽ നൽകുന്ന ശിക്ഷ.