തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പനവൂർ പഞ്ചായത്തിലെ മീൻനിലം, ആറ്റുകാൽ, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരമ്മൂട് - പഴയകച്ചേരിനട റോഡ്, ചൂഴ - പീഴുമൂട് പുത്തൻപള്ളി ഭാഗങ്ങൾ, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങൾ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയ്ന്മെന്റ് സോണിനു പുറത്തു പോകാൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.