- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 7 പേർ; 1036 പുതിയ രോഗികൾ; രോഗം ബാധിച്ചവരിൽ നൂറോളം പേർ പ്രവാസി തൊഴിലാളികൾ; ആശങ്കയോടെ സമൂഹം
മനാമ: ബഹറിനിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്‌ച്ച മരണമടഞ്ഞത് ഏഴ് പേർ. ആറ് സ്വദേശികളും ഒരു വിദേശി വനിതയുമാണ് മരണമടഞ്ഞത്.യഥാക്രമം 56,74,78,70 വയസ്സുള്ള സ്വദേശി പൗരന്മാരും,67 ഉം 69 ഉം വയസ്സുള്ള സ്വദേശി വനിതകളും 36 വയസ്സുള്ള വിദേശ വനിതയും ഇതിൽ ഉൾപ്പെടും. ഇതോടെ ഇതുവരെ ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 614 ആയി ഉയർന്നു.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും മുൻ കരുതൽ നടപടികൾ എടുക്കുകയും ചെയ്തിട്ടും ബഹറിനിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല.പൊതുജനങ്ങൾ കൃത്യമായി ശ്രദ്ധിക്കാത്തതാണ് ഇത്ര അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്ന് വിലയിരുത്തുന്നു. നിലവിൽ 10606 ആക്റ്റീവ് കേസുകളുണ്ട് 161 രോഗികൾ ചികിത്സയിലുണ്ട്. 97 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
24 മണിക്കൂറിനിടെ 17,769 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 1036 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 404 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകർന്നിരിക്കുന്നത്. 5.83% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 6,42,572 പേർ ഇതുവരെ ആദ്യ ഡോസും 4,07,061 പേർ രണ്ടാം ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.നിലവിൽ ബഹ്‌റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും.