- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് പി.സി.ആർ ടെസ്റ്റ് നിർബന്ധം; വേണ്ടത് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന സർട്ടിഫിക്കറ്റ്
ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി..യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെയുള്ള പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.ഏപ്രിൽ 27 മുതൽ പ്രാബല്യത്തിലാകും. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്കു വരുന്നവർക്കും നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ബഹ്‌റൈനിൽ എത്തുമ്പോൾ പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതിയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദിനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് അധിക നിയന്ത്രണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.