- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭിണികൾക്ക് കോവിഡ് വാക്സീൻ: മാർഗ നിർദേശവുമായി സിഡിസി
ന്യൂയോർക്ക്: ഗർഭിണികളായ സ്ത്രീകൾക്കു കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിനു മാർഗനിർദേശവുമായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ (സിഡിസി). ഏപ്രിൽ 23 വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിർദേശത്തിനു ഗർഭിണികളായ സ്ത്രീകൾക്കു കോവിഡ് വാക്സീൻ സ്വീകരിക്കുന്നതു യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ഗർഭസ്ഥ ശിശുവിന് കോവിഡ് വാക്സീൻ ഹാനികരമല്ലെന്നും റോഷ്ലി വലൻസ്‌ക്കി വ്യക്തമാക്കി.
35,000 ഗർഭിണികളിലോ ഗർഭിണികളാകാൻ തയ്യാറെടുക്കുന്ന സ്ത്രീകളിലോ നടത്തിയ പരീക്ഷണങ്ങളുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സിഡിസി അറിയിച്ചു. കോവിഡ് വാക്സീൻ കുത്തിവച്ച ശേഷം ആ ഭാഗത്ത് അൽപം വേദന അനുഭവപ്പെടുന്നു എന്നല്ലാതെ മറ്റൊരു ലക്ഷണങ്ങളും കണ്ടില്ലെന്നും ജേർണലിൽ പറയുന്നു. തേർഡ് സെമസ്റ്ററിൽ വാക്സീൻ സ്വീകരിക്കുന്നതും മാതാവിനോ കുഞ്ഞിനോ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വാക്സീൻ സ്വീകരിക്കുന്നതു തികച്ചും വ്യക്തിപരമാണെന്നും കൂടുതൽ വിവരങ്ങൾ പ്രൈമറി ഡോക്ടർമാരോടെ സ്പെഷലിസ്റ്റ് ഡോക്ടർമാരോടോ ചോദിച്ചു മനസിലാക്കണമെന്നും സിഡിസിയുടെ അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.