- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി കോവിഡ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു
കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ബിജെപി. ദേശവ്യാപകമായി ആരംഭിച്ച ഹെല്പ് ഡെസ്‌ക് സഹായ കേന്ദ്രങ്ങളുടെ ജില്ലാതല പ്രവർത്തനം ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങൾ ഉണ്ടാകും. പഞ്ചായത്തുതലത്തിൽ കോഡിനേറ്റർമാരെയും നിയമിച്ചു,
കോവിഡ് രോഗികൾക്കും കൊറന്റീനിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനും കോവിഡ് പ്രതിരോധ - ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ഹെല്പ് ഡെസ്‌ക്കുകൾ നേതൃത്വം നൽകുമെന്ന് ജില്ലാ തല ഹെല്പ് ഡെസ്‌ക് ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ ജില്ലാ കോഡിനേറ്ററായി ജി. വിനോദ് കുമാർ, വിമൽ രവീന്ദ്രൻ, പാറയിൽ രാധാകൃഷ്ണൻ, ശ്രീദേവി വിപിൻ, രോഹിത് രാജ് എന്നിവർ അടങ്ങുന്ന കമ്മറ്റിയും രൂപീകരിച്ചു.
ജില്ലാ ഹെല്പ് ലൈൻ നമ്പർ : 94973 02259