- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; രജിസ്‌ട്രേഷൻ ചെയ്യേണ്ട വിധം പരിചയപ്പെടുത്തി മന്ത്രാലയം
ഖത്തറിൽ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി രജിസ്‌ട്രേഷൻ നടത്തേണ്ട വിധം ആരോഗ്യമന്ത്രാലയം പരിചയപ്പെടുത്തി. https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനായുള്ള പേജ് തുറക്കാം. ഇതിന്റെ താഴെ ഭാഗത്തായി കുട്ടികൾക്കുള്ള രജിസ്‌ട്രേഷനും അല്ലാത്തവർക്കുള്ളത് വേറെയുമായി പ്രത്യേകം ബോക്‌സുകൾ നൽകിയിട്ടുണ്ട്. ഇതിൽ കുട്ടികൾക്കുള്ളതിൽ ക്ലിക്ക് ചെയ്താൽ വാക്‌സിനേഷൻ അപ്പോയിന്മെന്റ് അപേക്ഷയ്ക്കായുള്ള പുതിയ പേജ് പ്രത്യക്ഷപ്പെടും.
ഇതിൽ കുട്ടിയുടെ ഐഡി നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ മൊബൈലിൽ ഒരു പാസ്‌കോഡ് ലഭിക്കും. പിന്നീട് മറ്റുള്ള വിവരങ്ങൾ കൂടി നൽകി രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നതോടെ രക്ഷിതാവിന്റെ ഫോണിലേക്ക് അതത് മേഖലകളിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും അപ്പോയിന്മെന്റ് തിയതി എസ്എംഎസായി ലഭിക്കും. അപ്പോയിന്മെന്റ് ലഭിക്കാതെ നേരിട്ടുള്ള വാക്‌സിനേഷൻ കുട്ടികൾക്കും ലഭിക്കില്ല. വാക്‌സിനേഷൻ ലഭിക്കുന്നതോടെ കുട്ടികളുടെ സ്‌കൂൾ പഠനാന്തരീക്ഷം കൂടുതൽ സുരക്ഷിതമാകുമെന്ന് പിഎച്ച്‌സിസി ഡയറക്ടർ ഡോ മറിയം അബ്ദുൽ മാലിക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് മാറുന്നതിനും കുട്ടികൾക്കിടയിലെ വാക്‌സിനേഷൻ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു
-