ദോഹ: ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അല് താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായും രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികൾ ഫലപ്രദമായതായും യോഗം വിലയിരുത്തി. ഈ നില തുടർ ന്നാൽ ഈ മാസം 28 മുതൽ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങൾ നീക്കാനാണ് തീരുമാനം.