- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുൾപ്പെടെ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ നല്‍കാനൊരുങ്ങി ഒമാൻ; നടപടി കോവിഡ് വാക്സിനേഷൻ ക്യാംപയ്ന്റെ ഭാഗമായി
സുല്‍ത്താനേറ്റില്‍ കോവിഡ് വാക്സിനേഷന് കാംപയിനിന്റെ ഭാഗമായി എല്ലാ പൊതുജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. സ്വദേശികളും, പ്രവാസികളുമടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്സിനേഷന് ആനുകൂല്യം ലഭ്യമാകും
അതേസമയം, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിനേഷന് കാംപയിനും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷകണക്കിന് ജീവനക്കാര്‍ക്ക് വാക്സിന് നല്‍കുന്നതിന്റെ ഭാഗമായാണ് കാംപയിന് ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്സിന് നല്‍കുന്നതിനായി അവരുടെ പട്ടിക നല്‍കണം. ഇതിനുള്ള നിശ്ചിത തുക മന്ത്രാലയത്തിന് നല്‍കണം. ഇതിന് പുറമെ വാക്സിനേഷന് കാംപയിനിന്റെ ഭാഗമായി സംഭാവനകള്‍ നല്കാന് കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story