ഹൂസ്റ്റൺ: ടെക്സസ്സിലെ ഓസ്റ്റഇൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോൺ റിലീജിയസ്, നോൺ പൊളിറ്റിക്കൽ, നോൺ പ്രൊഫിറ്റ്, ഓർഗനൈസേഷൻ ഹിന്ദു ചാരിറ്റീസ് ഫോർ അമേരിക്ക. ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയിൽ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ കോൺസട്രേറ്റ്സ്, 300,000 എൻ.95 മാസ്‌ക് ഇന്ത്യയിൽ എത്തി.

നവ്യ കെയറുമായി സഹകരിച്ചു സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോൺ 5 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ഹിന്ദു ചാരിറ്റീസ് ഫോർ ഓക്സിജൻ എന്നാണ് ഈ ക്യാമ്പയ്നിൽ പേരിട്ടിരിക്കുന്നത്.

അമേരിക്കയിൽ നിർമ്മിച്ച ഓക്സിജൻ കോൺസൻട്രേയ്റ്റ്സ് അമ്പതുശതമാനം സബ്സിഡിയിലാണ് സംഘടനക്കു ലഭിച്ചത്.ടാറ്റാ മെമോറിയൽ സെന്റർ സെന്റർ ആൻഡ് നാഷ്ണൽ കാൻസർഗ്രിഡ് നെറ്റ് വർക്കാണ് നവ്യകെയറുമായി സഹകരിച്ചു ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇതെല്ലാം വിതരണം ചെയ്യുന്നത്.

ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങൾ അയക്കുന്നതിന് വിമാന സൗകര്യം സൗജന്യമായി അനുവദിച്ചതു ആമസോണാണ്. ഇന്ത്യയിലെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് യു.എസ്. ചേമ്പർ ഓഫ് കോമേഴ്സ് ഗ്ലോബൽ ടാക്സ് ഫോഴ്സും രംഗത്തെത്തിയിട്ടുണ്ട്.