- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന; എല്ലാ ജില്ലകളിലും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയെന്ന് ഡിജിപി ബെഹ്റ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എല്ലാ ജില്ലകളിലെയും മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
Next Story