- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ കോവിഡ് 19 കേസ്സുകളിൽ 10ശതമാനം വർദ്ധനവ്
വാഷിങ്ടൺ ഡി.സി. : കോവിഡ് 19 ന്റെ അമേരിക്കയിലെ സംഹാരതാണ്ഡവം ഏതാണ്ട് അവസാനിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോൾ വീണ്ടും അതീവ മാരകശക്തിയുള്ള ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം വർദ്ധിച്ചുവരുന്നതായി സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ ജൂലായ് 1 വ്യഴാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഈയാഴ്ച ഇതുവരെ 10ശതമാനം കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചുവെന്നും, ഇതു ഭയാശങ്കകൾ ഉളവാക്കുന്നുവെന്നും അധികൃതർ പറയുന്നു.
ഡെൽറ്റാ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, ഇത് ആൽഫാ വേരിയന്റിനേക്കാൾ 60ശതമാനം വ്യപനശക്തിയുള്ളതാണെന്നും സി.ഡി.സി. ഡയറക്ടർ ഡോ.റോഷ്ലി വലൻസ്‌ക്കി വൈറ്റ് ഹൗസ് ബ്രീഫിംഗിൽ വെളിപ്പെടുത്തി. അമേരിക്കയിൽ ഇതുവരെ 57.4 ശതമാനം പേർക്ക് കോവിഡ് വാക്സിൻ നൽകി കഴി!ഞ്ഞതായും ഇവർ പറഞ്ഞു.
ഇതിനകം തന്നെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡൽറ്റാ വേരിയന്റിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞുവെന്നും, അടുത്ത ആഴ്‌ച്ചയിൽ ഇതിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് സാധ്യതയുണ്ടെന്നും വലമ്!സ്‌ക്കി മുന്നറിയിപ്പു നൽകി.
അമേരിക്കയിൽ വർദ്ധിച്ച 10ശതമാനത്തിലെ നാലിലൊരു ശതമാനം ഡൽറ്റാ വേരിയന്റ് കേസ്സുകളാണ്. ഈയാഴ്ച 12600 പുതിയ കേസ്സുകൾ കണ്ടെത്തിയതായും കഴിഞ്ഞ ആഴ്‌ച്ചയേക്കാൾ 10 ശതമാനമാണ് വർദ്ധനവെന്നും അവർ പറഞ്ഞുയ
കോവിഡ് വാക്സിൻ സ്വീകരിക്കുക എന്നതും, നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരികയും മാത്രമേ ഇതിന് പരിഹാരമുള്ളു എന്നും അവർ പറയുന്നു.