- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടു കോവിഡ്; രോഗം സ്ഥിരീകരിച്ചത് ഡൽഹിയിലേക്കുള്ള യാത്രക്കായി പരിശോധിച്ചപ്പോൾ
തൃശൂർ: വുഹാനിൽ നിന്നും കോവിഡ് ബാധിച്ച ആദ്യ മലയാളി പെൺകുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് പെൺകുട്ടി. ഡൽഹിയിലേക്കുള്ള യാത്രക്കായി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡി.എം.ഒ ഡോ. കെജെ റീന അറിയിച്ചു.
പെൺകുട്ടി ഇതുവരെ വാക്സിൻ എടുത്തിട്ടില്ലെന്നാണ് വിവരം.2020 ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസും ഇതായിരുന്നു.
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാർത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ.
Next Story