തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 143 കേസുകളും റിപ്പോർട്ട് ചെയ്തു.


ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 410, 33, 125
തിരുവനന്തപുരം റൂറൽ - 5365, 290, 367
കൊല്ലം സിറ്റി - 1602, 152, 16
കൊല്ലം റൂറൽ - 71, 71, 147
പത്തനംതിട്ട - 77, 72, 122
ആലപ്പുഴ - 42, 9, 104
കോട്ടയം - 236, 220, 398
ഇടുക്കി - 87, 12, 15
എറണാകുളം സിറ്റി - 121, 46, 77
എറണാകുളം റൂറൽ - 206, 42, 307
തൃശൂർ സിറ്റി - 45, 45, 135
തൃശൂർ റൂറൽ - 79, 85, 342
പാലക്കാട് - 120, 158, 15
മലപ്പുറം - 114, 101, 16
കോഴിക്കോട് സിറ്റി - 38, 0, 12
കോഴിക്കോട് റൂറൽ - 124, 148, 12
വയനാട് - 54, 0, 120
കണ്ണൂർ സിറ്റി - 83, 83, 330
കണ്ണൂർ റൂറൽ - 68, 0, 382
കാസർഗോഡ് - 77, 93, 256