ഡാളസ്: ടെക്സസ്സിലെ ഡാളസ്സിനോട് ചേർന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയിൽ ഈ വാരാന്ത്യം 1500 പുതിയ കോവിഡ് 19 കേസ്സുകൾ സ്ഥിരീകരിച്ചതായി കൗണ്ടി അധികൃതർ ജൂലായ് 18 ഞായറാഴ്ച അറിയിച്ചു.

മാസങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഇത്രയും കേസുകൾ കണ്ടെത്തുന്നത്. 966 കേസ്സുകൾ ശനിയാഴ്ചയും 527 കേസ്സുകൾ ഞായറാഴ്ചയുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്താകമാനം കോവിഡ് 19 കേസ്സുകൾ വർദ്ധിക്കുന്നതോടൊപ്പം സമാന്തരമായി ഡൽറ്റാ വേരിയന്റ് കേസ്സുകളും ഉയരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഫോർട്ട് വർത്തിൽ 40 വയസ്സുള്ള ഒരാളുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മാർച്ചിന് ശേഷം ടറന്റ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വാക്സിനേഷൻ സ്വീകരിക്കാത്തവരിലാണ് മാർച്ച് മുതൽ ജൂൺ വരെ 17533 പേരിൽ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇതിൽ 98.9 ശതമാനവും വാക്സിനേറ്റ് ചെയ്യാത്തവരാണ്.

അടിയന്തിരമായി കൗണ്ടിയിലെ എല്ലാവരും കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കണമെന്ന് കൗണ്ടി ഹെൽത്ത് ഡയറക്ടർ വിന്നി റ്റനീജ അഭ്യർത്ഥിച്ചു. ഡാളസ്സിലും കോവിഡ് കേസ്സുകളിൽ അല്പം വർദ്ധനവുണ്ടായിട്ടുണ്ട്. മാത്രമമല്ല ആഫ്രിക്കയിൽ നിന്നുള്ള വൈറസ് മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയതും ഡാളസ്സിലാണ്.