ഡാളസ് : ഡാളസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്മാർച്ച് നാലിന് ശേഷം ഏറ്റവും കൂടുതൽ രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 ബുധനാഴ്ചയാണ് .കൗണ്ടിയിൽ ഇനിയും കേസ്സുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജെ.ജൻങ്കിൻ മുന്നറിയിപ്പ് നൽകി .

അടുത്ത ആഴ്ചയിൽ രോഗികളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .

65 വയസ്സിന് മുകളിലുള്ളവരാണ് കൂടുതൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതെന്ന് ഡാളസ് കൗണ്ടി ഹെൽത്ത് അധികൃതർ പറഞ്ഞു .

ബുധനാഴ്ച മാത്രം ഡാളസ് കൗണ്ടിയിൽ 659 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അഞ്ചു പേരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഡാളസ് കൗണ്ടിയിൽ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവനാണ് . കൊറോണ വൈറസിനേക്കാൾ ഇരട്ടി മാരകശേഷിയുള്ള ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വർദ്ധിച്ചു വരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്സിനേറ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട് .