- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നു; പത്തനംതിട്ടയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു.
ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (തുണ്ടിപ്പടി ജംഗ്ഷൻ മുതൽ പുല്ലേലിമൺ കരിക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ), കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 16 (ഉദയൻകാവ് മുതൽ ഐക്കരേത്ത് വരെയുള്ള പ്രദേശങ്ങൾ), ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8 (ചത്തിപ്പറമ്പ് പ്രദേശം), കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 (പോത്തുപാറ പ്രദേശം), ചെറുകോൽ ഗ്രാമപഞ്ചായത്ത് - വാർഡ് 10, 11 (മുഴുവനായും) എന്നീ പ്രദേശങ്ങളിൽ 09.08.2021 മുതൽ 15.08.2021 വരെ കണ്ടെയ്ന്മെന്റ് സോൺ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ശുപാർശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ ജില്ലാ കളക്ടർ ഡോ:ദിവ്യ എസ്.അയ്യർ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോൺ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങൾ 15 ന് അവസാനിക്കും.