- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കൗണ്ടിയിൽ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി
ഡാളസ് : ഡാളസ് കൗണ്ടിയിൽ മാത്രം സെപ്റ്റംബർ 14 ബുധനാഴ്ച 1000 പുതിയ കോവിഡ് കേസ്സുകൾ സ്ഥിരീകരിച്ചതായും 21 മരണങ്ങൾ സംഭവിച്ചതായും കൗണ്ടി അധികൃതർ അറിയിച്ചു.കഴിഞ്ഞ രണ്ടു ആഴ്ചകളിൽ ഡാളസ് കൗണ്ടിയിൽ പ്രതിദിനം 1382 കോവിഡ് കേസ്സുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നും, 933 പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും കൗണ്ടി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ചയോടെ ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ 372656 കോവിഡ് കേസ്സുകളും, 4474 മരണവും ഉണ്ടായിട്ടുണ്ടെന്നും കൗണ്ടി ആരോഗ്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
ഡാളസ് കൗണ്ടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഡി.എഫ്.ഡബ്ലിയൂ ഹോസ്പിറ്റൽ കൗൺസിൽ പറഞ്ഞു. ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസും ഇത് ശരിവെച്ചിട്ടുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്നും, കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ ലഭിച്ചു കഴിയുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും ജഡ്ജി ഒരു പ്രസ്താവനയിൽ അറിയിച്ചു. ഡാളസ് കൗണ്ടിയിൽ ഇതുവരെ 1525769 പേർക്ക് ഒരു ഡോസ് വാക്സിനേഷൻ ലഭിച്ചു കഴിഞ്ഞതായും ജഡ്ജി പറഞ്ഞു.