ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 20 മാസങ്ങൾക്കുശേഷം ഇന്ത്യ നിയന്ത്രണങ്ങൾ നീക്കുകയാണ്. 99 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ക്വാറന്റീനില്ലാതെ ഇനി മുതൽ രാജ്യത്തുപ്രവേശിക്കാം.

വാക്‌സിൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിച്ച രാജ്യങ്ങൾക്കാണ് ഇളവ്. കാറ്റഗറി എയിലുള്ള യു.എസ്., യു.കെ., ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, റഷ്യ തുടങ്ങിയവ ഇതിൽപ്പെടും. രണ്ട് വാക്‌സിൻ എടുത്തവർക്കാണ് ക്വാറന്റൈൻ ഇളവ്.

യാത്രയ്ക്കുമുമ്പ് എയർ സുവിധ പോർട്ടലിൽ വാക്‌സിനെടുത്തെന്ന് സ്വയംസാക്ഷ്യപ്പെടുത്തണം. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 20 മാസങ്ങൾക്കുശേഷമാണ് ഇന്ത്യ നിയന്ത്രണങ്ങൾ നീക്കുന്നത്.