- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ഇന്ത്യയിൽ 9,855 കുട്ടികൾക്ക് മാതാപിതാക്കളെ രണ്ടുപേരേയും നഷ്ടമായെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ; മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടമായത് 1,32,113 കുട്ടികൾക്കും

X
ന്യൂഡൽഹി: കോവിഡ് കാലത്ത് രാജ്യത്ത് 9,855 കുട്ടികൾക്ക് മാതാപിതാക്കളെ രണ്ടുപേരേയും നഷ്ടമായെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ (എൻ.സി.പി.സി.ആർ.) സുപ്രീംകോടതിയെ അറിയിച്ചു. മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടമായത് 1,32,113 കുട്ടികൾക്കാണ്. കോവിഡ് കാലത്ത് 508 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടെന്നും കമ്മിഷൻ അറിയിച്ചു.
ഈ കേസിൽ സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും. കുട്ടികളുടെ സംരക്ഷണം സർക്കാരിനോട് ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചേക്കും. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ ഇക്കാര്യമറിയിച്ചത്. ബാൽ സ്വരാജ് പോർട്ടലിൽ പ്രസിദ്ധീകരിച്ച വിവരമാണിത്.
Next Story

