ഹൈദരാബാദ്: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ്. ഉപരാഷ്ട്രപതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹം.

ഒരാഴ്ച ഐസൊലേഷനിൽ കഴിയും. താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ കഴിയണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.