ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേക അഡ്വാൻസ് പിൻവലിക്കാൻ (തിരികെ നൽകേണ്ടാത്ത) അനുവദിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). കഴിഞ്ഞ വർഷം മാർച്ചിലും ഇതനുവദിച്ചിരുന്നു.

3 മാസത്തെ അടിസ്ഥാന വേതനം, ഡിഎ എന്നിവയോ അല്ലെങ്കിൽ അംഗത്തിന്റെ ഇപിഎഫ് അക്കൗണ്ടിലെ ക്രെഡിറ്റിലുള്ള തുകയുടെ 75% വരെയോ, ഏതാണോ കുറവ്, അതു പിൻവലിക്കാനാണ് അവസരം. ഇതിലും കുറഞ്ഞ തുകയും പിൻവലിക്കാം. 76.31 ലക്ഷം കോവിഡ് അഡ്വാൻസ് ക്ലെയിമുകൾ തീർപ്പാക്കി 18,698.15 കോടി രൂപ വിതരണം ചെയ്തതായി ഇപിഎഫ്ഒ അറിയിച്ചു. കോവിഡ് ക്ലെയിമുകൾ 3 ദിവസത്തിനുള്ളിൽ തീർപ്പാക്കും.