നിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി ബഹ്‌റൈൻ. ജനുവരി 31 മുതൽ വീണ്ടും റെസ്റ്റോറന്റുകളിൽ ഡൈനിങ് നിരോധനം ഏർപ്പെടുത്തി. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കില്ല, പകരം ഓൺലൈൻ ക്ലാസുകൾ മാത്രമായി തുടരണം.

ജനങ്ങൾ പൊതുസ്ഥലങ്ങളിൽ കൂടിച്ചേരലുകൾ പൂർണമായും ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കാതെ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും എല്ലാ വിധ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയായിരിക്കും ഹോട്ടലുകളുടെ പ്രവർത്തനം