- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്ത്രണ്ട് വയസ്സുകാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് 28 പേർക്ക്; രോഗം പകർന്നത് കുട്ടിയുടെ മാതാവ്, സഹോദരന്മാർ ഉൾപ്പടെയുള്ളവർക്ക്; സ്ഥിരീകരിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: ബഹ്റൈനിൽ കോവിഡ് പോസിറ്റീവായ 12 വയസ്സുള്ള സ്വദേശി പെൺകുട്ടിയിൽ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേർക്ക്. ഇതിൽ 23 പേർക്ക് പ്രാഥമിക സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക് ദ്വിതീയ സമ്പർക്കം വഴിയുമാണ് രോഗം ബാധിച്ചത്.
കുട്ടിയുടെ മാതാവ്, സഹോദരന്മാർ, ബന്ധുക്കൾ എന്നിവർക്കാണ് രോഗം പകർന്നത്. ഇതിൽ ആറുപേർ 10 വയസ്സിൽ താഴെയുള്ളവരാണ്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പർക്ക പരിശോധനാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 18,309 കോവിഡ് കേസുകളാണ് മെയ് 27 മുതൽ ജൂൺ രണ്ടുവരെയുള്ള കാലയളവിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 10,669 പേർ സ്വദേശികളും 7,640 പേർ വിദേശികളുമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story