ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് പ്രതിദിന നിരക്ക് ഉയരുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 3672പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ കർണാടകയിൽ ഇത് 5279 ആണ്.

കർണാടകയിൽ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. 3728 പേർക്ക് കൂടി ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 24 മണിക്കൂറിനിടെ 1856പേരാണ് രോഗമുക്തി നേടിയത്. 

കഴിഞ്ഞ മണിക്കൂറുകളിൽ 32 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴനാട്ടിൽ പുതുതായി 1842പേരാണ് രോഗമുക്തി നേടിയത്. 11 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ തമിഴ്‌നാട്ടിൽ 9,03,479 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

നിലവിൽ 23,777 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 12,789 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.