- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ വൈറസ് വ്യാപനം രൂക്ഷം; പ്രതിദിന രോഗനിരക്ക് 8000 കടന്നു; ഉത്തർപ്രദേശിൽ 20,000ലേറെ
ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7819 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം ഒൻപതര ലക്ഷം കടന്നു.നിലവിൽ 54,000പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
ഉത്തർപ്രദേശിൽ റെക്കോർഡ് രോഗികളാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 20,000ലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
20,510 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക്
Next Story