- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക്; കോവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക്. രാജ്യത്തെ കോവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. 210 പേർ കോവിഡ് മുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 13 പേർ മരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,59,274 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,49,624 ആയി ഉയർന്നു. ആകെ മരണസംഖ്യ 6002 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3648 പേർ മാത്രമാണ്. ഇതിൽ 550 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മറുനാടന് ഡെസ്ക്
Next Story