- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും; കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും മഹരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയിൽ ഇതുവരെ 153 പേർക്ക് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ രാജ്യത്തെ 147 ജില്ലകളിലാണ് പുതിയ കേവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ 18 ജില്ലകളിലും കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ആറ് ജില്ലകളിലും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 2,013,353 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 899,932 പേർക്കുമാണ് ഇതവരെ കോവിഡ് സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 11,666 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 10,701,193 ആയി ഉയർന്നു. 1,53,847 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 1,73,740 രോഗികൾ ചികിത്സയിലാണ്.