- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണവും കുറയുന്നു, ഇന്നലെ നാലായിരത്തിന് താഴെ; രാജ്യത്ത് 2.4 ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇതുവരെ 9000 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,40,842 പേർക്ക്. 3,55,102 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. ഇതിൽ 2,34,25,467 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവിൽ 28,05,399 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനത്തിനിടെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയിൽ പടരുകയാണ്. ഇതുവരെ 9000 പേർക്കാണ് ഈ രോഗം ഇന്ത്യയിൽ സ്ഥിരീകരിച്ചത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികൾ ചികിത്സയിലുണ്ട്.എട്ട് സംസ്ഥാനങ്ങളിൽ അരലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുമ്പോൾ മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അരലക്ഷത്തിൽ താഴെ പേർ മാത്രമേ കോവിഡ് ബാധിതരായി ചികിത്സയിലുള്ളൂ.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.തമിഴ്‌നാട്ടിൽ ഇന്നലെ 35,873 പേർക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേർക്കാണ് രോഗ മുക്തി. 448 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവിൽ 2,84,278 പേരാണ് ചികിത്സയിലുള്ളത്.
കർണാടകയിൽ ഇന്നലെ 31,183 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാൾ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തർ. 61,766 പേർക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവിൽ 4,83,204 പേർ ചികിത്സയിൽ.
മറുനാടന് മലയാളി ബ്യൂറോ