ബംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 25,005 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. സംസ്ഥാനത്ത് കൂടുതൽ രോഗികൾ ഉള്ളത് ബംഗളൂരുവിൽ ആണ്. അവിടെ മാത്രം 18,374 രോഗികളാണ് ഉള്ളത്.

മുംബൈയിൽ 13,702 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 95,123 ആയി.

ഗോവയിലും കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്ന് 3,728 പേർക്കാണ് വൈറസ് ബാധ. 4 പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 16,887 ആയി