- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗികളുടെ വർധനയിൽ ആശങ്ക; സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങളുമായി കേന്ദ്രം; പരിശോധന കൂട്ടണം, കൂടുതൽ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കണം
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകി. കോവിഡ് പ്രതിരോധിക്കുന്നതിന് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പരിശോധനകളിൽ ആർടി- പിസിആർ ടെസ്റ്റിന് കൂടുതൽ പ്രാധാന്യം നൽകാനും നിർദേശിച്ചു.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 74 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തിൽ അടുത്തിടെയായി കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ രണ്ടു സംസ്ഥാനങ്ങൾക്ക് പുറമേ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയത്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ഒപ്പം നിരീക്ഷണം ശക്തമാക്കണം. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.
കേരളത്തിൽ ആഴ്ചയിൽ ശരാശരി 34,000 മുതൽ 42,000 വരെ കോവിഡ്് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാൽ പ്രതിദിന രോഗമുക്തി നിരക്കിൽ കേരളമാണ് ഒന്നാമത്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ കേരളത്തിലെ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശിക്കുന്നു.
അതേ സമയം കേരളത്തിലെ കോവിഡ്് വ്യാപനത്തിൽ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്. ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതൽ വിക്സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.