ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം ഉയർന്ന 20 ജില്ലകളിൽ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തൽ. എറണാകുളം ഏഴാമതും കോഴിക്കോട് ഒൻപതാമതുമാണ്. മലപ്പുറം, തൃശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയിലുണ്ട്.

പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

കേരളത്തിൽ ശനിയാഴ്ച 41,971 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5746. ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.

എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്നും അയ്യായിരത്തിന് മുകളിലാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരത്തും രോഗ വ്യാപനം രൂക്ഷമാണ് തലസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിലാണ് രോഗികൾ. കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗ വ്യാപനത്തിന് നേരിയ കുറവുണ്ട്. നാലായിരത്തിൽ താഴെയാണ് ഇന്ന് കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

സംസ്ഥാനത്ത് ആകെ ഇന്ന് 41,971 പേർക്കാണ് രോഗം. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർക്കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂർ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂർ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസർക്കോട് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് 2.18 കോടി പേർ കോവിഡ് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്.

ഒരു ദിവസത്തിനിടെ ഇന്ത്യയിൽ കോവിഡ് ബാധിതരായി 4187 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആയി. വെള്ളിയാഴ്ച വരെയായി രാജ്യത്ത് 16.73 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.