- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; വൈദികർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശം

തിരുവനന്തപുരം: ദേവാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വൈദികർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശം. കെ.സി.ബി.സിയും യാക്കോബായ സഭയും സർക്കുലറുകൾ പുറത്തിറക്കി.
സർക്കാർ നൽകുന്ന നിർദേശങ്ങൾ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ട് സഭാംഗങ്ങൾ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വിശ്വാസികൾ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്നും യാക്കോബായ സഭ വ്യക്തമാക്കുന്നു. കോവിഡ് തീവ്രത കുറയുന്നതു വരെ വിവാഹങ്ങൾ നീട്ടിവെക്കണമെന്നും യാക്കോബായ സഭ അഭ്യർത്ഥിക്കുന്നുണ്ട്.
കത്തോലിക്കാ ദൈവാലയങ്ങളിൽ ആരാധനകർമ്മങ്ങൾ നടത്തേണ്ടതും ദൈവാലയകർമ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം.
കുമ്പസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകൾ കോവിഡ് ബാധിതർക്കായി വൈദികർ നിർവഹിക്കുമ്പോൾ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന കാര്യവും കെ.സി.ബി.സി. പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കത്തോലിക്കാസഭയുടെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികൾ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നുമുണ്ട്.
വൈറസ് വ്യാപനത്തിന്റെ വർധനവ് കണക്കിലെടുത്ത് കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് സംലഭ്യമാക്കാൻ ബന്ധപ്പെട്ടവർ താത്പര്യമെടുക്കുമെന്നും കർദിനാൾ ആവശ്യപ്പെട്ടു.


