ന്യൂഡൽഹി : കോവിഡ് ബാധിതരിൽ അപൂർവ അനുബന്ധ രോഗം. ഡൽഹിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച അഞ്ചുപേർ ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിൽസയിലാണ്.

കോവിഡ് ബാധിതരിൽ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വയറുവേദനയായാണ് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് 20 മുതൽ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്.

സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയർമാൻ പ്രൊഫ. അനിൽ അറോറ വ്യക്തമാക്കി. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിച്ചു.