മലപ്പുറം: തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ പോയ രാജേഷ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമീപം ഇല്ലത്ത് മാട്ടിൽ താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠൻ മാസ്റ്ററുടെ മകൻ പി പി രാജേഷ് (46) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ പോയിരുന്നു.ഇയാൾ കോവിഡ് ബാധിച്ച് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.സിപിഐ എം ഇല്ലത്ത്മാട് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പെരുവള്ളൂർ മേഖല കമ്മറ്റിയംഗവുമാണ്.സിനിമ ,ഡോക്യുമെന്ററി എഡിറ്റിങ് ആർടിസ്റ്റായിരുന്ന രാജേഷ് പെരുവള്ളൂരിന്റ സാസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.കൈരളി ചാനലിൽ പ്രോഗ്രാം എഡിറ്ററായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോ :സൗമ്യ.മക്കൾ:ഗൗതം ആർ തേജസ്,ഗൗരി ലക്ഷ്മി. മാതാവ്: വി കല്യാണി.സഹോദരി:പി പി റീജ.(സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡി: കോളേജ്).

മലപ്പുറം ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർ 4,72,337 പേർ

മലപ്പുറം ജില്ലയിൽ ഇതുവരെ 4,72,337 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേർക്ക് ഒന്നാം ഡോസും 47,406 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. ജില്ലയിൽ ഇതുവരെ 37,891 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 22,430 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണ് പോരാളികളിൽ 13,287 പേർക്ക് ഒന്നാം ഡോസും 9,657 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉ ദ്യോഗസ്ഥരിൽ 33,482 പേർ ആദ്യ ഘട്ട വാക്‌സിനും 6,099 പേർ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ള 3,40,311 പേർ ആദ്യഘട്ട വാക്‌സിനും 9,310 പേർ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.