ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരുമകളാണ്. കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ നില വഷളാവുകയായിരുന്നു.

ദീർഘകാലം ബിജെപിയിൽ പ്രവർത്തിച്ച കരുണ ശുക്ല 2013 ഒക്ടോബറിലാണ് കോൺഗ്രസിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെത്തുടർന്നാണ് ശുക്ല പാർട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.