- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ കോവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു; ഇരുവരുടെയും മരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ
വടകര: കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകളും മരിച്ചു. മണിയൂർ അമ്പായത്തൊടിആയിഷ (85), മകൾ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലിരിക്കെ മരിച്ചത്. ആയിഷ ചൊവ്വാഴ്ച പുലർച്ചെ രണ്ടരക്കും, മകൾ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്.
പരേതനായ അലിയാണ് ആയിഷയുടെ ഭർത്താവ്. മകൻ: അബ്ദുൾ ഗഫൂർ. മമ്മു (മത്സ്യ കച്ചവടം) ആണ് ഫാത്തിമയുടെ ഭർത്താവ്. മക്കൾ: ഫൗസിയ, നുസൈബ, റഹ്മത്ത്, ഫൈസൽ. മരുമക്കൾ: ഫൈസൽ (തോലേരി), നാസർ (പുനൂർ), ഫസീറ.
Next Story