- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചത് രണ്ടാഴ്ച മുൻപ്; പതിനാല് ദിവസത്തിനിപ്പുറം ഭാര്യയുടെ ജീവനെടുത്തത് കോവിഡ്; നൊമ്പരമായി നഴ്‌സ് ദമ്പതിമാരുടെ മരണം
അമയന്നൂർ: ഭർത്താവ് മരിച്ചതിന്റെ പതിനാലാം ദിവസം ഭാര്യയെയും കവർന്ന് കോവിഡ്. അമയന്നൂരിലെ നഴ്‌സ് ദമ്പതിമാരുടെ മരണം നാടിന്റെ നൊമ്പരമായി.ഭർത്താവിന്റെ മരണത്തിൽ നിന്ന് മോചിതയാവും മുൻപെ കഴിഞ്ഞ ദിവസമാണ് ഒറവയ്ക്കൽ പ്ലാക്കിയിൽ ഷീബയെ കോവിഡിന്റെ രൂപത്തിൽ മരണം കവർന്നത്.ഇതോടെ ഏക മകൾ യാസ്മി തനിച്ചായി.
സൗദിയിൽ നഴ്‌സായിരുന്ന ഇരുവരും കുറച്ചു കാലം മുൻപാണു ബെംഗളൂരുവിൽ എത്തിയത്. തൂടർന്ന് ഭാര്യ ഷീബ ബെംഗളൂരുവിൽ ഹോസ്റ്റൽ വാർഡനായി ജോലി ആരംഭിക്കുകയും ചെയ്തു.ഇതിനിടെ ഭർത്താവ് ഫിറോസ് സൗദിയിലേക്കു തിരിച്ചുപോകാൻ തുടങ്ങുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. കഴിഞ്ഞ 23നായിരുന്നു രാജസ്ഥാൻ സ്വദേശി ഫിറോസിന്റെ മരണം.ഇതിന്റെ മനോവിഷമത്തിൽ കഴിയുന്നതിനിടെ ഷീബയ്ക്കു കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണു മരിച്ചത്.
സംസ്‌കാരം അവിടെ നടത്തി. പ്ലാക്കിയിൽ മാത്തൻ കുരുവിളയുടെയും അന്നമ്മയുടെയും മകളാണു ഷീബ. ഏക മകൾ യാസ്മി ബെംഗളൂരുവിൽ വിദ്യാർത്ഥിനിയാണ്.