ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. രാജ്യസഭ എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്രയാണ് മരിച്ചത്. 78 വയസായിരുന്നു. ഒരാഴ്‌ച്ചയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.

2013 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പത്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.