രാജാക്കാട് : കോവിഡ് ബാധിച്ചു സഹോദരന്മാർ 12 ദിവസത്തെ വ്യത്യാസത്തിൽ മരിച്ചു. മുല്ലക്കാനം വരയംപിള്ളി സാറാമ്മയുടെയും പരേതനായ ഡോ. ജെ.വർഗീസിന്റെയും മക്കളായ നോബിൾ (42), മോഹൻ (62) എന്നിവരാണു കോവിഡ് ബാധിച്ചു മരിച്ചത്.

യുപിയിലെ ഗോരഖ്പുരിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന നോബിൾ ചെറിയ പനിയെത്തുടർന്നാണു നാട്ടിലെത്തിയത്. പനി കൂടിയപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞ രണ്ടിനു മരിച്ചു. അവിവാഹിതനാണ്. സംസ്‌കാരം നടത്തി.

നേപ്പാളിൽ അദ്ധ്യാപകനായിരുന്ന മോഹൻ ന്യുമോണിയ ബാധിച്ച് അവിടെത്തന്നെ ചികിത്സ തേടി. കോവിഡ് ബാധിച്ച് ഇക്കഴിഞ്ഞ 14നു മരിച്ചു. സംസ്‌കാരം നേപ്പാളിൽ നടത്തി. ഭാര്യ: റെജീന മൂന്നിലവ് പുന്നക്കോട്ട് കുടുംബാംഗം. മകൻ: എബി.