കണ്ണൂർ: ഇരിട്ടിയിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഉളിയിൽ ആവിലാട്ടെ കൂവേരി ഹൗസിൽ കെ.പി മൊയ്തീൻ കുട്ടി (74) ആണ്് മരിച്ചത്. ഒരാഴ്ചയിലേറേയായി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീർഘകാലം മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ഭാരവാഹി, ലീഗ് ജില്ലാ കൗൺസിലർ, ഉളിയിൽ ശംസുൽ ഉലമാ സെന്റർ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

20 വർഷത്തിലേറെയായി ഇരിട്ടി നഗരസഭാ ഓഫിസിന് സമീപം അപേക്ഷകളും ഹർജികളും തയ്യാറാക്കുന്ന ജോലിയായിരുന്നു. ഭാര്യ: ഖദീജ, മക്കൾ: സലിം, മുനീർ, സലീന, മുനീറ, സമീർ, ഷക്കീർ. മരുമക്കൾ: ഖൈറുന്നിസ, ഹസീന, ബാവ, അബ്ദുൾ സത്താർ, റഹ്മത്ത്, ഫാത്തിമ. സഹോദരങ്ങൾ: മമ്മദ്, അബ്ദുൾ റൗഫ്, എറമു, ഫാത്തിമ.