- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേർ; എന്നാൽ യഥാർത്ഥ കണക്കിൽ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന
നമ്മൾ കരുതിയതിലും ഭീകരമാണ് കോവിഡ് എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.ഔദ്യോഗിക കണക്കനുസരിച്ച് ലോകമാകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാൽ, യഥാർത്ഥത്തിൽ ഇത് 80 ലക്ഷത്തിന് മുകളിൽ വരും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വാർഷിക സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ൽ മാത്രം കോവിഡ് ബാധിച്ച് 30 ലക്ഷം പേർ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു.
ഇതുവരെ കോവിഡിന്റെ ശക്തി കുറച്ചുകാണുകയായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഉപവിഭാഗം പറയുന്നത്. 2021 മെയ് 20 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 34 ലക്ഷം പേരാണ് ലോകാമാകമാനമായി മരണമടഞ്ഞിരിക്കുന്നത്. യഥാർത്ഥകണക്കുകൾ ഇതിലുമധികമാണെന്നാണ് സംഘടന പറയുന്നത്. ലാറ്റിൻ അമേരിക്കയിലും ഏഷ്യയിലും പുതിയ വകഭേദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിൽ യഥാർത്ഥ മരണസംഖ്യ ഇനിയും വർദ്ധിപ്പിക്കുമെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ കണക്കുകൾ എല്ലാം അടിസ്ഥാനമാക്കിയാണ് ഇതുവരെ 80 ലക്ഷം പേർ ലോകത്തിൽ കോവിഡ് ബാധയാൽ മരണമടഞ്ഞിരിക്കാം എന്ന് കണക്കാക്കിയത് എന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ജനറൽ സമീറ അസ്മ പറഞ്ഞു. പല രാജ്യങ്ങളിലും മരണങ്ങൾ രേഖപ്പെടുത്താൻ വിശ്വസനീയമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഔദ്യോഗിക മരണസംഖ്യ കുറയുവാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശരിയായ കണക്കിലും കുറവായി മരണസംഖ്യ രേഖപ്പെടുത്തിയതും, ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിൽ ആശുപത്രികളിൽ ചികിത്സ തേടാതെ മരിച്ചവരും എല്ലാം കോവിഡ് മരണസംഖ്യയിൽ ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ കാണില്ല.
മറുനാടന് ഡെസ്ക്