- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെല്ലാം നഷ്ടപരിഹാരത്തിന് അർഹരാവും ; സുപ്രീംകോടതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുപ്പ് തുടങ്ങി ആരോഗ്യവകുപ്പ്; ആലപ്പുഴയിൽ മാത്രം കൂട്ടിച്ചേർത്തത് 284 മരണങ്ങൾ; വിജയം കാണുന്നത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണനിരക്കുകൾ കൃത്യമായി രേഖപ്പെടുത്താനുള്ള നടപടികൾ സംസ്ഥാര ആരോഗ്യവകുപ്പ് ആരംഭിച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കെടുക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലും വീണ്ടും കണക്കെടുപ്പ് നടത്തുന്നത്. പുതിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതർ കളക്ടർക്ക് സമർപ്പിക്കും. ഇത് സംസ്ഥാന ആരോഗ്യവകുപ്പ് കൂടി അംഗീകരിക്കണം.ഇതിനുശേഷമാണ് ഈ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുക.
നടപടിയുടെ ആദ്യപടിയായി വിവാദങ്ങൾക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കിൽ തിരുത്തുമായി സർക്കാർ. 284 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. തദ്ദേശസ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്ത്. ഇതോടെ പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കോവിഡ് മരണം 1361 ആയി. നേരത്തെ 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.മാരകരോഗം ബാധിച്ച് മരിച്ചവർ, ആത്മഹത്യ ചെയ്തവർ, വാഹനാപകടത്തിൽ മരിച്ചവർ എന്നിവരുൾപ്പടെ 204 മരണങ്ങൾ ജില്ലാ അധികൃതർ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.
എന്നാൽ സംസ്ഥാനം ഇത് അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് തേടിയത്. ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിനെക്കാൾ കൂടുതലാണിത്.ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുനപരിശോധന നടക്കുമ്പോൾ സ്വാഭാവികമായും മരണനിരക്ക് ഉയരും.എങ്കിലും അർഹതപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സുപ്രീംകോടതി ചബണ്ടിക്കാട്ടിയ നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് വലിയ ആശ്വാസം.
മരണങ്ങളുടെ കണക്കെടുപ്പ് സർക്കാർ വീണ്ടും നടത്തുമ്പോൾ വിജയം കാണുന്നത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സമാനതകളില്ലാത്ത ഇടപെടലുകളാണ്.ആദ്യഘട്ടം മുതൽക്കെ കോവിഡ് മരണങ്ങളുടെ കണക്കെടുപ്പിൽ സംശയപ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് പലസ്ഥലങ്ങളിലെയും വീഴ്ച്ചകൾ ചുണ്ടിക്കാട്ടിയിരുന്നു.എന്നാൽ അന്ന് അത് അംഗികരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.തുടർന്ന് സുപ്രീം കോടതി കൂടെ വിഷയത്തിൽ ഇടപെട്ടതോടെ വിഡി സതീശൻ മരണനിരക്ക് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും രംഗത്ത് വന്നിരുന്നു.മരണം ആരുടെയും വീഴ്ച്ചകൊണ്ടല്ലെന്നും എന്നാൽ അപമാനം ഭയന്ന് മരണം മറച്ചുവെക്കുന്നതിലുടെ അർഹതപ്പെട്ടവർക്ക് കിട്ടേണ്ടുന്ന സഹായമാണ് സർക്കാർ നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ കോവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിപ്പിച്ച് പട്ടികയിൽപ്പെടുത്തണം. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ആഴ്ചകളോളം ചികിത്സയിൽ കിടന്ന പലരും മരണപ്പെടുമ്പോൾ കോവിഡ് നെഗറ്റീവായിരുന്നു എന്നതിന്റെ പേരിൽ പട്ടികയ്ക്ക് പുറത്തായ അവസ്ഥയുണ്ട്. ഇത്തരം കുടുംബങ്ങൾക്ക് എന്തെങ്കിലും സഹായം കിട്ടുന്നതിനുള്ള സാധ്യതയാണ് സർക്കാർ ഇതിലൂടെ ഇല്ലാതാക്കുന്നതെന്നുമായിരുന്നു പ്രതീപക്ഷനേതാവിന്റെ നിരീക്ഷണം.എന്താായലും കണക്ക് തിരുത്താൻ സർക്കാർ തന്നെ മുൻകൈ എടുക്കുമ്പോൾ ഏറ്റെടുത്ത ആദ്യവിഷയം തന്നെ വിജയിപ്പിക്കാനായതിൽ തീർച്ചായായും പ്രതിപക്ഷ നേതാവിന് അഭിമാനിക്കാം.
മറുനാടന് മലയാളി ബ്യൂറോ