പൊന്നാനി: എഴുത്തുകാരനും നാടകകൃത്തുമായ കെ.എ ഉമ്മർകുട്ടി കോവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. മഞ്ചേരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഴീക്കൽ സ്വദേശിയായ ഉമ്മർകുട്ടി വർഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുൻപാണ് പനി രൂക്ഷമായതോടെ മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.

മൂന്ന് ദിവസം മുൻപാണ് അസുഖബാധിതനായത്. എൺപതുകളിൽ അമേച്വർ നാടക രംഗത്ത് സജീവമായിരുന്നു. ഇരുപതോളം നാടകങ്ങൾ രചിച്ചു. റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു.കോഴിക്കോട് എൻ ഐ ടി, കോഴിക്കോട് ലോ കോളേജ്, തിരൂർ തുഞ്ചൻ മെമോറിയൽ ഗവ.ലോ കോളേജ് എന്നിവിടങ്ങളിൽ ലൈബ്രേറിയനായിരുന്നു. കണ്ണൂർ ഗവ.എഞ്ചിനിയറിങ് കോളേജിൽ നിന്ന് ചീഫ് ലൈബ്രേറിയനായാണ് വിരമിച്ചത്. വിരമിച്ച ശേഷം ലൈബ്രറി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.