- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു മക്കളുടെ അമ്മ വെന്റിലേറ്ററിൽ പ്രസവിച്ച് മരണത്തിലേക്ക്; വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിന്റെ വിലയറിഞ്ഞ് എല്ലാവരും; വാക്സിൻ എടുക്കണമെന്ന് ബിർമ്മിങ്ഹാമിലെ മുസ്ലിം കുടുംബം
ലണ്ടൻ: ദൈവത്തേയോർത്ത് എല്ലാവരും വാക്സിൻ എടുക്കണേ എന്നാണ് ബിർമ്മിങ്ഹാമിലെ ഈ മുസ്ലിം കുടുംബം ഇന്ന് ലോകത്തോടായി പറയുന്നത്. എന്നാൽ, ആ തിരിച്ചറിവുണ്ടാകാൻ അവർക്ക് പ്രിയപ്പെട്ട ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് ഖേദകരമായ സത്യം. വാക്സിൻ എടുക്കാത്ത, അഞ്ചുമക്കളുടെ അമ്മയായ സ്ത്രീ വെന്റിലേറ്ററിൽ പ്രസവിച്ച ഉടൻ തന്നെ മരണമടയുകയായിരുന്നു. കോവിഡ് പോസിറ്റീവായിരുന്നു ഇവർ.
ബിർമ്മിങ്ഹാമിലെ സൈഖ പ്രവീൺ എന്ന 37 കാരി എട്ടുമാസം ഗർഭിണീയായിരുന്ന സമയത്തായിരുന്നു കോവിഡ് ബാധയുണ്ടായത്. അവരുടെ അവസ്ഥ ഗുരുതരമായി മാറി. അതിനുശേഷമാണ് അവരെ ഇന്റൻസീവ് കെയറിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ നവംബറിൽ 1ന് ആയിരുന്നു അവർ ഇഹലോകവാസം വെടിഞ്ഞത്. നേരത്തേ ഇവർ കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമഫലമായി സിസേറിയൻ ശസ്ത്രക്രിയയും നടത്തുകയുണ്ടായി.
നിർഭാഗ്യവശാൽ തന്റെ മകളെ ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം പോലും സിദ്ദിഖാതെ സൈഖയ്ക്ക് ഈ ലോകത്തോട് വിടപറയേണ്ടതായി വന്നു. സൗത്ത് കോൾഡ് ഫീൽഡിലെ ഗുഡ് ഹോപ് ഹോസ്പിറ്റലിലായിരുന്നു സംഭവം നടന്നത്. തന്റെ നില ഗുരുതരമാവുകയാണെങ്കിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുവാനുള്ള അനുവാദം സൈഖ എഴുതി നൽകിയിരുന്നു. എന്നാൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ച വിവരം പോലും അറിയാതെയാണ് അവർ മരണമടഞ്ഞത്.
സഹിക്കാനാകാത്ത ദുരന്തമായിപ്പോയി എന്നാണ് അവരുടേ ഭർത്താവ് മാജിദ് ഗഫൂർ പ്രതികരിച്ചത്. തന്നോട് ഒരഞ്ചു മിനിറ്റ് സംസാരിക്കാൻ പോലും അവർക്കായില്ലെന്ന് അയാൾ വേദനയോടെ പറയുന്നു. ഏതായാലും ഈ ദുരന്തം തന്റെയും കുടുംബത്തിന്റെയും ജീവിതം പാടെ മാറ്റിയെന്നും അയാൾ പറയുന്നു. കഴിഞ്ഞ വേനല്ക്കാലത്ത് ഇവർക്ക് വക്സിൻ ലഭിക്കേണ്ടതായിരുന്നു എന്നും എന്നാൽ ഗർഭിണി ആയതിനാൽ അവർ അത് സ്വീകരിക്കാതിരിക്കുകയായിരുന്നു എന്നുമാണ് സൈഖയുടേ സഹോദരൻ പറഞ്ഞത്.
ഇപ്പോൾ ജനങ്ങളോട് എത്രയും പെട്ടെന്ന് കോവിഡ് വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്യുകയാണ് ഈ കുടുബം. ദൈവത്തെയോർത്ത് എല്ലാവരും വാക്സിൻ പൂർണ്ണമായും എടുക്കണമെന്നാണ് ഇപ്പോൾ ഇവർ അഭ്യർത്ഥിക്കുന്നത്.
മറുനാടന് ഡെസ്ക്