- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്തിന് ആശങ്കയായി മരണനിരക്ക്; ഒന്നിനു പിറകെ ഒന്നായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഉലഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ; മുഖ്യമന്ത്രിയുടെ താൽക്കാലിക ന്യായീകരണങ്ങളും ആരോഗ്യവകുപ്പിന്റെ പ്രതിഛായയെ രക്ഷിക്കാതെ വരുമ്പോൾ
തിരുവനന്തപുരം: ഒന്നിനു പിറകെ ഒന്നായി എത്തുന്ന പ്രതിസന്ധികളിൽ ഉലഞ്ഞ് ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുമ്പോഴും സർക്കാർ മുഖം രക്ഷിച്ചിരുന്നത് മരണനിരക്ക് കുറവാണ് എന്ന ന്യായമുയർത്തിയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരം ന്യായീകരണങ്ങൾ കൂടി സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും രക്ഷയ്ക്ക് മതിയാകാതെ വരികയാണ്.കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവ് വരുമ്പോൾ മറുഭാഗത്ത് മരണനിരക്ക് ഉയരുകയാണ്. കേസ് കൂടിയാലും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയുന്നു എന്ന സർക്കാറിന്റെ ന്യായമാണ് ഇവിടെ പൊളിയുന്നത്.
20,487 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇത് മുൻദിവസങ്ങളെക്കാൾ കുറവെന്നതാണ് നേരിയ ആശ്വാസം നൽകുന്നത്.പക്ഷെ മരണനിരക്കാകട്ടെ 181 പേരായിരുന്നു.രാജ്യത്തെ മരണസംഖ്യയുടെ പകുതിയോളം കേരളത്തിൽ ആണെന്നതാണ് ഭീതി കൂട്ടുന്നത്. ഇന്നലെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 308 ആണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ആശ്വാസത്തിന് വക നൽകുന്ന കണക്കാണ് ഇപ്പോഴുള്ളത്. 15.19 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൊട്ട് മുൻപുള്ള ദിവസം ഇത് 16.53 ശതമാനമായിരുന്നു.കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 16.88 ശതമാനവും. രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നതിന്റെ ആശ്വാസം ഉണ്ടെങ്കിലും വർദ്ധിക്കുന്ന മരണനിരക്കിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ആരോഗ്യ വകുപ്പ്.
അതേസമയം സംസ്ഥാനത്ത് ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയതിനുശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഗതാഗതം സാധാരണ നിലയിലാണ്. ഐ പി ആർ എട്ടോ എട്ടിൽകൂടുതലോ ഉള്ള പ്രദേശങ്ങളിൽ മാത്രമാണ് നിയന്ത്രണം ഉള്ളത്. ഇവിടങ്ങളിൽ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനൊപ്പം കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടുപിടിക്കാനുള്ള പരിശോധനയും തുടരുന്നു. അതിനിടെ കോവിഡ് പോസിറ്റീവായവർ രണ്ടുമാസത്തിനുള്ളിൽ വീണ്ടും ആർ ടി പി സി ആർ പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യകുപ്പ് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ